ലങ്കയ്ക്കെതിരായ രണ്ടാം ഏകദിനം: രോഹിത് ശര്‍മ്മയ്ക്ക് മൂന്നാം ഡബിള്‍ സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്താകാതെ നേടിയ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുടെയും 208(153) യുവതാരം ശ്രേയാസ് അയ്യര്‍ 88(70), ശിഖര്‍ ധവാന്‍ 68(67) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് അടിച്ചെടുത്തത്.
151 പന്തില്‍ നിന്നാണ് രോഹിത് ശര്‍മ്മ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 12 സിക്സറുകളും 13 ഫോറുകളും ആ ബാറ്റില്‍ നിന്നും പിറന്നു. ഇത് ഏകദിന കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മയുടേത്.
പതിനെട്ട് വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. ഒന്നാം ഏകദിനത്തില്‍ ലങ്ക 7 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.