രോഹിത് ഡബിള്‍ സെഞ്ച്വറിയിലേക്ക് അടുക്കവേ പ്രാര്‍ഥനയോടെ ഇരുന്ന് അവള്‍.ഡബിള്‍ സെഞ്ച്വറി അടിച്ച പിന്നാലെ ആനന്ദക്കണ്ണീര്‍ പൊഴിച്ച്‌ റിഥികമൊഹാലി: ലങ്കക്കെതിരായ ഏകദിനമത്സരത്തില്‍ ക്രീസില്‍ രോഹിത് ശര്‍മ്മ തകര്‍ത്തടിക്കുമ്ബോള്‍ നിറകണ്ണുകളോടെ ഗ്യാലറിയില്‍ ഒരാളുണ്ടായിരുന്നു. രോഹിത് ഡബിള്‍ സെഞ്ച്വറിയിലേക്ക് അടുക്കവേ ടിവി ക്യാമറകള്‍ പ്രാര്‍ഥനയോടെ ഇരിക്കുന്ന അവള്‍ക്ക് നേരെയായിരുന്നു തിരിഞ്ഞത്. മറ്റാരുമായിരുന്നില്ല. രോഹിതിന്റെ ഭാര്യ റിഥികയായിരുന്നു അത്.
ഭാര്യക്ക് രോഹിതിന്റെ വിവാഹ വാര്‍ഷിക സമ്മാനമായിരുന്നു തന്റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇതിലും മികച്ചൊരു സമ്മാനം ഭാര്യക്കായി ഏത് ഭര്‍ത്താവിനാണ് നല്‍കാനാവുക. ആനന്ദക്കണ്ണീരോടെയാണ് പ്രിയതമന്റെ ഡബിള്‍ സെഞ്ച്വറി പ്രകടനം റിഥിക കണ്ടു നിന്നത്.
സന്തോഷ സൂചകമായി ഗ്യാലറിയിലിരിക്കുന്ന ഭാര്യക്ക് നേരെ രോഹിത് ചുംബനം കൈമാറുന്നുണ്ടായിരുന്നു.
തന്റെ വിവാഹമോതിരത്തില്‍ ചുംബിച്ച്‌ രോഹിത് അത് ഭാര്യക്ക് നേരെ ഉയര്‍ത്തി. ഇതിലും മനോഹരമായി എങ്ങനെയാണ് ഒരു വിവാഹവാര്‍ഷികം ആഘോഷിക്കാനാവുക..

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.