പയ്യന്നൂർ ചീമേനിയിൽ നാടിനെ നടുക്കി കവർച്ചയ്ക്കിടെ റിട്ടയേർഡ് അധ്യാപികയെ കഴുത്തറുത്ത് കൊന്നു. കുത്തേറ്റ ഭർത്താവിന് ഗുരുതരം

ചീമേനി: ചീമേനി പുലിയന്നൂരിനെ നടുക്കിക്കൊണ്ട് ഇന്നലെ രാത്രി 9 മണിയോടെയാണ് കൊലപാതകം. വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നംഗ കവർച്ചാ സംഘം കവർച്ച ചെറുത്ത റിട്ടയർഡ് അധ്യാപിക ജാനകി ടീച്ചറെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് കൃഷ്ണൻ മാസ്റ്ററെ പരിയാരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. പ്രതികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടങ്ങി. വീട്ടിൽ നിന്ന് 50000 രൂപയും സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.