ചികിത്സാ സഹായത്തിനായി ഉദാരമതികളുടെ കനിവ് തേടുന്നു

കണ്ണൂർ,കുറ്റ്യാട്ടൂർ: ഇരു വൃക്കകളും തകരാറിലായി എറണാകുളം അമൃത ഹോസ്പിറ്റലിൽ  ചികിൽസയിൽ കഴിയുന്ന കുറ്റ്യാട്ടൂർ താഴെ കാരാറമ്പിലെ മാവിലാക്കണ്ടി വത്സൻ നളിനി ദമ്പതികളുടെ മകനായ രജിത്തി(27)ന്റെ ചികിൽസക്കു പണം കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ  ചികിൽസ സഹായ കമ്മറ്റി   രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.  തകരാറിലായ വൃക്കകൾ മാറ്റിവെച്ചാൽ മാത്രമേ രജിത്തിന്റെ രോഗം പൂർണമായും മാറ്റാൻ കഴിയുവെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്കും, തുടർ ചികിൽസക്കുമായി 12 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രിയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്. ചികിൽസയ്ക്കായി വലിയ സാമ്പത്തീക ബാധ്യത ഇപ്പോൾ തന്നെ ഈ കുടുബത്തിനു ഉണ്ട്. തുടർ ചികിൽസക്കു അവശ്യമായ തുക കുടുംബത്തിനു താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് എൻ.പത്മനാഭൻ മുഖ്യ രക്ഷാധികാരിയായും, വി.വി.ബാലകൃഷ്ണൻ മാസ്റ്റർ ചെയർമാനും, യു.സുരേന്ദ്രൻ കൺവീനറായുമായി വി.രജിത്ത് ചികിൽസ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ഉദാരമതികൾ മതിയായ സഹായ സഹകരണങ്ങൾ നൽകി ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കു ചേരണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
SBI Chalode Branch
A/C No. 37326941560
IFSC SBIN 0071106.

Kuttiattoor Srevice Co op: Bank.
Kuttiattoor Branch
A/C No. 0301110005497


No comments

Powered by Blogger.