ലൗ ജിഹാദ് വാദം കൊലപാതകത്തെ ന്യായീകരിക്കാനുള്ള മറ; ക്രൂര കൃത്യത്തിൽ വഴിത്തിരിവ്

രാജസ്ഥാനിൽ മുസ്ലിം യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തിൽ വഴിത്തിരിവ്. കൊലപാതകിയായ ശംഭുനാഥ് റായ്ഗറിന്റെ മുൻകാമുകി ജീവിച്ചിരുന്നത് കൊല്ലപ്പെട്ട അഫ്‌റാസുൽ ഖാന്റെ കൂടെയായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ശംഭുനാഥ് ക്രൂരകൃത്യം നടത്തിയത്.

കൊലപാതകം വീഡിയോ ചിത്രീകരിച്ച ശേഷം സോഷ്യൽ മീഡിയ വഴി ശംഭുനാഥ് പ്രചരിപ്പിച്ചിരുന്നു. ലൗ ജിഹാദിൽ നിന്ന് ഹിന്ദു സ്ത്രീകളെ രക്ഷിക്കുന്നതിനായാണ് താൻ കൊലപാതകം നടത്തുന്നത് എന്നാണ് ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നത്.

ഹിന്ദു വികാരം ഉണർത്തി കൊലപാതകത്തെ ന്യായീകരിക്കാനുള്ള ശ്രമമായിരുന്നു ലൗ ജിഹാദ് വാദമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ശംഭുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.