ജീവകാരുണ്യ രക്തദാന രംഗത്തെ ശക്തമായ പ്രവർത്തന മികവോടെ മുന്നേറികൊണ്ടിരിക്കുന്ന റെഡ് ഈസ് ബ്ലഡ് കേരള ഒന്നാം വയസ്സിലേക്ക്.

2016 ഡിസംബർ അവസാനത്തോടുകൂടി നിലവിൽ വന്ന RED IS BLOOD KERALA(RIBK) ഇന്ന് കേരത്തിലുടനീളം തനത് പ്രവർത്തനങ്ങൾ നടത്തി ജന ശ്രദ്ധ നേടികൊണ്ട് ചാരിറ്റി പ്രവർത്തനങ്ങളിൽ മുന്നേറികൊണ്ടിരിക്കുന്ന ഈ സംഘടനയുടെ ഒന്നാം വാർഷികം ഡിസംബർ 10 ഞായറാഴ്ച്ച കണ്ണൂർ സയൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കുന്നു.
പ്രസ്തുത ചടങ്ങിൽ രാഷ്ട്രീയ,സാമൂഹിക,ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കണ്ണൂർ ടൗണിൽ സാന്ത്വന സദ്യ,ചികിത്സാ സഹായനിധി  കൈമാറൽ, വീൽച്ചെയർ വിതരണം,നേത്രദാന സമ്മതപത്രം കൈമാറൽ എന്നീ ചടങ്ങുകൾ വേദിയിൽ വെച്ച് നടക്കുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.