പുലൂപ്പി പാലത്തിനു സമീപം പുഴയോരത്ത് മാലിന്യം തള്ളുന്നു


കണ്ണാടിപ്പറമ്പ് ∙ പുലൂപ്പി പാലത്തിനു സമീപം പുഴയോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രി നേരങ്ങളിൽ ആണ് പ്ലാസ്റ്റിക് ചാക്കുകളിലും മറ്റും നിറച്ച് അറവുശാല മാലിന്യങ്ങൾ അടക്കം തള്ളുന്നത്. തെരുവ്നായ ശല്യത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇത് കാരണമാകുകയാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ അവശ്യം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.