22 രൂപയ്‌ക്ക് പെട്രോള്‍ വില്‍ക്കാനുള്ള പദ്ധതിയുമായി കേന്ദ്രം


അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിന് രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ പദ്ധതി പ്രഖ്യാപിക്കുമെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ രാജ്യത്ത് പെട്രോളിന് വലിയ വിലക്കുറവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനയില്‍ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോളാണ് ഉപയോഗിക്കുന്നത്.  അവിടെ ഒരു ലിറ്റര്‍ പെട്രോളിന് 17 രൂപയോളം മാത്രമാണ് വില. ഇന്ത്യയില്‍ ഏകദേശം 22 രൂപയ്‌ക്ക് ഇത് വില്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.