പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ, തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

കണ്ണൂര്‍: പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ പുത്തരി തിരുവപ്പന ഉത്സവത്തിന് കൊടിയേറി. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച രാവിലെ 09.15ന് ക്ഷേത്രം ട്രസ്റ്റി ആന്റ് ജനറല്‍ മാനേജര്‍ പി.എം. മുകുന്ദന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് തമ്ബ്രാക്കള്‍ ഉത്സവത്തിന് കൊടിയേറ്റി.
ഉച്ചക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ വ്രതശുദ്ധിയോടെ പ്രത്യേക സ്ഥാനത്ത് തയ്യാറാക്കിയ നിവേദ്യസാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിക്കും.
തുടര്‍ന്ന് ഉച്ചക്ക് 2.30 മുതല്‍ മലയിറക്കവും മൂന്ന് മുതല്‍ പൂര്‍വ്വിക ആചാരപ്രകാരം തയ്യില്‍ തറവാട്ടുകാര്‍ ആയോധനകലാ അഭ്യാസത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കും.
തെക്കരുടെവരവ് എന്നറിയപ്പെടുന്ന കോഴിക്കോട്, വടകര, തലശേരി ദേശക്കാരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന കാഴ്ച്ചവരവും മുത്തപ്പസന്നിധിയില്‍ പ്രവേശിക്കും. രാത്രി 11ന് കലശം എഴുന്നള്ളിപ്പിനായി മടപ്പുരയില്‍നിന്ന് പുറപ്പെടും. രാത്രി 12 ന് കുന്നുമ്മല്‍ തറവാട്ടുകാര്‍ക്ക് ദക്ഷിണനല്‍കി പറശിനിമടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും പഞ്ചവാദ്യസഹിതം കളശം എഴുന്നള്ളിച്ച്‌ മടപ്പുരയില്‍ പ്രവേശിക്കും.

മൂന്നിന് രാവിലെ 5.30 ന് തിരുവപ്പന ആരംഭിക്കും. രാവിലെ പത്തിന് തയ്യില്‍ തറവാട്ടുകാരുടേയും തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന ക4ാഴ്ച്ചവരവുകാരേയും മുത്തപ്പന്‍ അനുഗ്രഹിച്ച്‌ യാത്രയാക്കും.

ആറിന് കലശാട്ടത്തോടെ ഉല്‍സവം കൊടിയിറങ്ങും. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടാവും.
ഉല്‍സവത്തോടനുബന്ധിച്ച്‌ പറശിനിമടപ്പുര മുത്തപ്പന്‍ കഥകളിയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രഗല്‍ഭരായ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി കഥകളിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചിന് രാത്രി ഒന്‍പതിന് കിരാതം, കീചകവധം എന്നിവയും ആറിന് രാത്രി പത്തിന് കിര്‍മ്മീരവധം, ദുര്യോധനവധം എന്നിവയും ഏഴിന് രാത്രി ഒന്‍പതിന് സുഭദ്രാഹരണം കഥകളിയുമാണ് നടക്കുക.

No comments

Powered by Blogger.