മുന്നറിയിപ്പില്ലാതെ പാപ്പിനിശേരി പഴയ റെയിൽവേ ഗേറ്റ് വഴി കാൽനടയാത്ര പോലും നിർത്തലാക്കിയ റെയിൽവേയുടെ നടപടിക്കെതിരേ പ്രതിഷേധവുമായി വ്യാപാരികൾ.
പാപ്പിനിശേരി: മുന്നറിയിപ്പില്ലാതെ പാപ്പിനിശേരി പഴയ റെയിൽവേ ഗേറ്റ് വഴി കാൽനടയാത്ര പോലും നിർത്തലാക്കിയ റെയിൽവേയുടെ നടപടിക്കെതിരേ പ്രതിഷേധവുമായി വ്യാപാരികൾ. യാത്ര പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി. കാൽനടയാത്ര നിരോധിക്കാനായി വഴികളെല്ലാം താത്കാലിക സംവിധാനത്തിലൂടെ അടച്ചതോടെ ജനം തീരാദുരിതത്തിലാണ് .ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ്മാനെ കഴിഞ്ഞ ദിവസം മുതൽ പിൻവലിച്ചു. സമീപത്തെ ഗേറ്റ് മാന്റെ കാബിൻ അടച്ചുപൂട്ടുകയും ചെയ്തു. നൂറുകണക്കിന് തൊഴിലാളികളും സ്കൂൾ വിദ്യാർഥികളും പരിസരവാസികളും കടന്നുപോകുന്ന പ്രധാനവഴിയാണിത്. വഴി അടച്ചതോടെ ഇവരെല്ലാം വലിയ ദുരിതത്തിലാണ്.
പാപ്പിനിശേരി കെഎസ്ടിപി റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുന്നതിനുള്ള അടിപ്പാതയുടെ നിർമാണവും പാതിവഴിയിലാണ്.
അടിപ്പാത നിർമാണം പൂർത്തിയായതിനുശേഷം മാത്രമേ പഴയ ഗേറ്റ് വഴിയുള്ള യാത്രാവഴി അടയ്ക്കുകയുള്ളുവെന്ന് അധികൃതർ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഉറപ്പുകളെല്ലാം ലംഘിച്ചാണ് ഇപ്പോൾ ഗേറ്റ് വഴി അടച്ചത്
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.