താജുൽ ഉലമ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രി ദിന മതപ്രഭാഷണവും ബുർദ മജ്‌ലിസും സംഘടിപ്പിക്കുന്നു.
താജുൽ ഉലമ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രി ദിന മതപ്രഭാഷണവും ബുർദ മജ്‌ലിസും സംഘടിപ്പിക്കുന്നു.
പാനൂർ : കല്ലിക്കണ്ടി കൊളവല്ലൂർ താജുൽ ഉലമ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രി ദിന മതപ്രഭാഷണവും ബുർദ മജ്‌ലിസും സംഘടിപ്പിക്കുന്നു
ഡിസംബർ 18 നു ആരംഭിക്കുന്ന പരിപാടി പാറേമ്മൽ മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ സഖാഫി പൂനൂർ ഉത്ഘാടനം ചെയ്യും. പ്രശസ്ത പ്രഭാഷകൻ ഇബ്രാഹിം സഖാഫി താത്തൂർ പ്രഭാഷണം നടത്തും. രണ്ടാം ദിവസം 19 നു  മുഹമ്മദ് സഖാഫി പൂക്കോം ഉത്ഘാടനം ചെയ്യും.പ്രഭാഷണ വേദികളിലെ വെള്ളി നക്ഷത്രം സ്വഫ്‌വാൻ സഖാഫി പത്തപ്പിരിയം പ്രഭാക്ഷണം നടത്തും.സയ്യിദ് ഫസൽ സീതി അൽ ജിഫ്രി കൊണ്ടോട്ടി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

സമാപന ദിവസമായ ഡിസംബർ 20 നു ബുർദ മജ്‌ലിസും ദഫ് പ്രദർശനവും അമീൻ അമാനി മാട്ടൂൽ ഉത്ഘാടനം ചെയ്യും.
ബുർദ മജ്‌ലിസിന്
ഫസലുദീൻ സഖാഫി കല്ലറക്കൽന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ്-കലോത്സവ പ്രതിഭകളായ ആദിൽ പാനൂർ, അർഷഖ് പാനൂർ, മുഹ്നിസ് നാമത്ത് പള്ളി തുടങ്ങിയവർ  അണിനിരക്കും
ദഫ് പ്രദർശനവും നഅത്തും അഹമ്മദ് നബീൽ ബാറാകാതി ബാംഗ്ലൂർ നേതൃത്വം നൽകും.
സയ്യിദ് ഉവൈസ് അസ്സഖാഫ് സഖാഫി സമാപന പ്രാർത്ഥന നിർവഹിക്കും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.