കടമ്പൂർ ഈസ്റ്റ് യു.പി സ്കൂൾ പി.ടി.എ ഫെസ്റ്റ് ഞായറാഴ്ച


എടക്കാട്:മേഖലയിലെ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ കടമ്പൂർ ഈസ്റ്റ് യു.പി സ്കൂൾ അധ്യാപകരക്ഷാകർതൃ സമിതിയും പൂർവ്വവിദ്യാർത്ഥി സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന കലാ, സാംസ്കാരിക,വൈജ്ഞാനികാത്സവമായ 'പി.ടി.എ ഫെസ്റ്റ് 'ന്റെ മുഖ്യപരിപാടികൾ ഡിസംബർ 31 ഞായറാഴ്ച നടക്കും.
   പ്രശസ്ത ഗാനകനും കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാനുമായ എരഞ്ഞോളി മൂസ്സ വൈകിട്ട് 3ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.കടമ്പൂർ ഗ്രമപഞ്ചായത്ത് പ്രസിഡൻറ് കെ .ഗിരീശൻ അദ്ധ്യക്ഷത വഹിക്കും.പൂർവ്വ വിദ്യാർത്ഥി സംഘടന നൽകുന്ന എൽ.സി.ഡി പ്രൊജക്ടർ സമർപ്പണം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയർ പേഴ്സൺ വി.ശ്യാമള ടീച്ചറും, ജൈവ ഉദ്യാനം നിർമ്മാണോദ്ഘാടനം കെ.ഗിരീശനും, 'പുസ്തകക്കൊയ്ത്ത് 'പരിപാടി ഉദ്ഘാടനം കണ്ണൂർ ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം കെ.ശിവദാസൻ മാസ്റ്ററും, വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കൽ കണ്ണൂർ സൗത്ത് ബി.പി.ഒ എ.പ്രകാശും, പൂർവ്വവിദ്യാർത്ഥി ഡയറക്ടർ പ്രഖ്യാപനം അലുംനി അസോസിയേഷൻ പ്രസിഡൻറ് പി.ഹമീദ് മാസ്റ്ററും, സമ്മാനദാനം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.ദിനേശൻ നമ്പ്യാർ, വി .കൃഷ്ണൻ എന്നിവരും നിർവഹിക്കും.
  ഫെസ്റ്റിന്റെ ഭായമായി വിവിധ മത്സരങ്ങളും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ചികിത്സ ക്യാമ്പും, കൗൺസിലിങ്ങ്‌ ക്ലാസുകളും നടത്തി. 31ന് നടക്കുന്ന കലാവിരുന്നിൽ രക്ഷിതാക്കൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വാധ്യാപകർ എന്നിവർ പരിപാടികൾ അവതരിപ്പിക്കും.തുടർന്ന് കണ്ണൂർ ആരിഫ് മുഹമ്മദ് ആന്റ് പാർട്ടിയുടെ ഗസൽ മെഹ്ഫിൽ നടക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.