തന്റെ ഫോട്ടോ വെച്ച് ഫ്ലക്സടിക്കരുതെന്ന് പി. ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ തന്‍റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനെതിരേ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണം. ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ പറയുന്നു. നേരത്തേ, ജയരാജന്‍റെ പേരിലുള്ള വീഡിയോ ആല്‍ബം പുറത്തിറക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

No comments

Powered by Blogger.