കേരളത്തില്‍ ഏഴ് ദിവസം കനത്ത ജാഗ്രത; കാപ്പാടും കൊയിലാണ്ടിയിലും കടല്‍ ഉള്‍വലിഞ്ഞു

കേരളത്തില്‍ ഇടവിട്ട് കനത്ത മഴയും ശക്തമായ കാറ്റും തുടരും

കാപ്പാട് കടല്‍ ഉള്‍വലിഞ്ഞ നിലയില്‍

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തിലുണ്ടായ കനത്ത കടല്‍ക്ഷോഭം വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുന്നതായി സൂചന. കോഴിക്കോട് കാപ്പാട്, കടലുണ്ടി, താനൂര്‍ എന്നിവിടങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇതേ തുടര്‍ന്ന് കോഴിക്കോട് ജാഗ്രതാ നിര്‍ദേശം നല്‍കി. ബീച്ചില്‍ നിന്ന് ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു.
കേരളത്തില്‍ ഇടവിട്ട് കനത്ത മഴയും ശക്തമായ കാറ്റും തുടരും. അടുത്ത മണിക്കൂറുകളില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 24 മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ണാടക തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകും. 
ഇനിയും ഏഴ് ദിവസം കൂടി കടല്‍ക്ഷോഭം ഉണ്ടായിരിക്കുമെന്നും മത്സ്യതൊഴിലാളികള്‍ ഇക്കാലയളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

No comments

Powered by Blogger.