കപൂര്‍ ഫാമിലിയിലെ ലെജന്‍ഡ് ശശി കപൂര്‍ അന്തരിച്ചുമുംബൈ ∙ പ്രശസ്ത ഹിന്ദി നടനും ചലച്ചിത്ര നിർമാതാവുമായ ശശി കപൂർ മുംബൈയിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. 1938 മാർച്ച് 18ന് ജനിച്ച ശശി കപൂർ ഹിന്ദി സിനിമാലോകത്തെ അഭിനയപാടവത്തിന്റെ വേറിട്ട കാഴ്ചയായിരുന്നു. 2011ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2014ൽ ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹബ് ഫാൽക്കെ പുരസ്കാരം നേടി.

No comments

Powered by Blogger.