പാ​പ്പി​നി​ശേ​രി കീ​ച്ചേ​രി അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ

പാ​പ്പി​നി​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കീ​ച്ചേ​രി സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം പൂ​ജാ​രി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ജ​യ​രാ​ജ​നാ (41) ണു ​മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് ഉ​പ​ക്ഷേ​ത്ര​ത്തി​ൽ വി​ള​ക്ക് കൊ​ളു​ത്തി​യ ശേ​ഷം കു​ള​ക്ക​ട​വി​ന് സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു വ​രു​ന്ന വ​ഴി കു​ള​ത്തി​ലേ​ക്കു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പൂ​ജാ​രി​യെ കാ​ണാ​ത്ത​തി​നേ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​ള​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.


ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​യി​ല്ല. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വി​വ​ര​മ​റി​ഞ്ഞു വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.