പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം കണ്ണൂർ താണ സ്വദേശിയുടേത്

കണ്ണൂർ:പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു​. കണ്ണൂര്‍ താണ അല്‍ അസറിലെ അസൈനര്‍ ഹാജിയുടെ മകന്‍ നൗഫലി(41) ന്‍റെ മൃതദേഹമാണ്  രാവിലെയോടെ നാട്ടുകാര്‍ കണ്ടത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഫ്ളാറ്റ്ഫോമിന്‍റെ പാര്‍സല്‍ ഗെയിറ്റിനടുത്താണ് മൃതദേഹം കാണപ്പെട്ടത്. യുവാവിന്‍റെ കണ്ണിനും മുഖത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ്  സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.