മോദി നിലകൊള്ളുന്നത് ഇന്ത്യയുടെ ഏകതയ്ക്കുവേണ്ടി- ഒബാമ

ന്യൂഡൽഹി: ഇന്ത്യയുടെ ഏകതയിൽ വിശ്വസിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തിന്റെ പുരോഗതിയ്ക്ക് അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ തനിക്കിഷ്ടമാണ്. രാജ്യത്തെക്കുറിച്ച് ശരിയായ വീക്ഷണമുള്ള നേതാവാണ് മോദിയെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ഒബാമ പറഞ്ഞു. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നതിന് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുമച്ചു ചേർന്ന് നിരവധി കാര്യങ്ങൾ ചെയ്യാനാവും. ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാൽ പരിഹരിക്കാനാവാത്തപ്രശ്നങ്ങളൊന്നുമില്ലെന്നും ഒബാമചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങുമായും തനിക്കുണ്ടായിരുന്നത് അടുത്ത സൗഹൃദമായിരുന്നു. ആധുനിക ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകിയത് മൻമോഹൻ സിങ് ആണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ സ്ഥാനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഒബാമ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.

No comments:

Post a Comment

Advertisement

Powered by Blogger.