ചരിത്രപ്രസിദ്ധമായ ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസിന് തുടക്കം

ചരിത്രപ്രസിദ്ധമായ നിലാ മുറ്റം മഖാം ഉറൂസിന്റ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസി: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസി: കെ അബ്ദുൽ സലാം ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാനായി ബ്ഖാസി പി.പി.ഉമർ മുസല്യാർ നസ്വീഹത്ത് നടത്തി.
മഗ് രിബ് നിസ്കാരത്തിന് ശേഷം നൂറുക്കണക്കിന് യുവ പണ്ഡിതരെയെയും സാദാത്തുക്കളെയും സാക്ഷി നിർത്തി തക്ബീർ ധ്വനികൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ഹംസ ഫൈസി ഉറൂസ് നഗരിയിൽ പതാക ഉയർത്തിയതോടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടികൾക്ക് തുടക്കമായത്. സയ്യിദ് അൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി പ്രാർത്ഥന നടത്തി.കെ.പി.അബ്ദുൽ അസീസ് മാസ്റ്റർ, സ്വാഗതം പറഞ്ഞു കെ.അബ്ദുദുൽ സലാം ഫൈസി, ഹാരിസ് ഫൈസി, അൻവർ മുഹ് യിദ്ദീൻ ഹുദവി, ഉസ്മാൻ ദാരിമി, കെ.ടി.സിയാദ് ഹാജി, ആരിഫ് മന്നാനി,  വി.സി.ശിഹാബുദ്ദീൻ, കെ.കെ.മേ മിഹാജി, വി.ഹംസ ഹാജി, സി.സി.ഹിദായത്ത്,C H സക്കരിയ ഹാജി, കെ.കെ.റസാഖ്, കെ.പി.മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ.മേമി ഹാജി,കെ.ടി.കരീം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.