ജയലളിതയുടെ റെക്കോർഡ് തകർത്ത് ആർകെ നഗറിൽ ദിനകരൻ;നോട്ടക്കും പിന്നിൽ ബി ജെ പി


. ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന് വലിയ വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. നിലവിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് ഭീഷണിയാകുന്നതാണ് ദിനകരന്റെ വിജയം. അതേസമയം കനത്ത തോല്‍വിയാണ് ഡിഎംകെ ഏറ്റുവാങ്ങിയത്. കെട്ടിവെച്ച കാശുപോലും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. 176000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ദിനകരന്‍ 89103 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ജയലളിത നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷമാണ് ദിനകരന് ലഭിച്ചത്.
എഐഎഡിഎംകെക്ക് ലഭിച്ചത് 48,306 വോട്ടുകളാണ്. ഡിഎംകെയ്ക്ക് 24581 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കെട്ടിവെച്ച കാശു നഷ്ടപ്പെടാതിരിക്കാന്‍ 29,512 വോട്ടുകള്‍  നേടേണ്ടിയിരുന്നു. അതേസമയം എഐഎഡിഎംകെയെ തോല്‍പ്പിക്കാന്‍ ഡിഎകെ ദിനകരന്‍ വോട്ട് മറിച്ചതാണെന്ന ആരോപണമുണ്ട്
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.