മതസൗഹാർദം വിളിച്ചോതി നാടെങ്ങും നബിദിനാഘോപരിപാടികൾ നടന്നു

പ്രവാചക പ്രകീർത്തനങ്ങളാൽ സമ്പന്നമായിരുന്നു ഏത് വർഷത്തെയും പോലെ ഈ വർഷത്തെയും നബിദിനാഘോഷങ്ങൾ. കേരളം വർഗീയമായ ധ്രുവീകരണത്തിലേക്കും മറ്റും നീങ്ങിക്കൊണ്ടിരിക്കുന്ന ആകുലതകൾ നിറഞ്ഞ ഈ കാലഘട്ടത്തിലും നബിദിനാഘോഷം പല ഇടങ്ങളിലും മത സൗഹാർദത്തിന്റെ വേദിയായി മാറി.

കേരളത്തിലെ ഹിന്ദു മുസ്ലിം ഐക്യത്തിന് ഇക്കാലത്തും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് അടിവരയിടുന്നതായിരുന്നു നാടിന്റെ നാനാഭാഗങ്ങളിൽ നടന്ന നബിദിനാഘോഷങ്ങൾ. പല സ്ഥലങ്ങളിലും മുസ്ലിംകളോടൊപ്പം ഹൈന്ദവ സഹോദരങ്ങളും പരിപാടിയിൽ സജീവമായി പങ്കാളികളായി.

വിവിധയിടങ്ങളിൽ നടന്ന മീലാദ് ഘോഷയാത്രകളിൽ പള്ളിക്കമ്മിറ്റിക്കാർക്കും സ്ഥലത്തെ പൗരപ്രമുഖർക്കുമൊപ്പം ജാഥയിൽ പങ്കാളികളായ മദ്‌റസ വിദ്യാർഥികൾക്ക് മധുര പാനീയങ്ങളും മറ്റും വിതരണം ചെയ്യാൻ ഹൈന്ദവ സഹോദരങ്ങളും മത്സരിച്ചു. പലയിടങ്ങളിലും പായസം വിതരണം ചെയ്തായിരുന്നു ഹൈന്ദവ സഹോദരരുടെ മീലാദ് ആഘോഷത്തോടുള്ള പ്രതികരണം.

No comments

Powered by Blogger.