വരുന്നൂ, ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ അ​മൃ​തം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​ത്തി​ൽ മൂ​ന്ന് മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ഡി​യം, ബാ​ങ്ക് റോ​ഡി​ലെ പീ​താം​ബ​ര പാ​ർ​ക്ക്, താ​ളി​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ക. ആ​റു കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്ത് 31 കാ​റു​ക​ൾ പാ​ർ​ക്കു ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.
കൂ​ടാ​തെ നാ​ലോ അ​ഞ്ചോ നി​ല​ക​ളാ​യി​ട്ടാ​ണ് പാ​ർ​ക്കിം​ഗ് സ്ഥ​ലം ഒ​രു​ക്കു​ക​യെ​ന്ന് മേ​യ​ർ ഇ.​പി. ല​ത യോ​ഗ​ത്തെ അ​റി​യി​ച്ചു. മു​ക​ളി​ലെ നി​ല​യി​ലു​ള്ള കാ​റു​ക​ൾ​പോ​ലും ഒ​ന്ന​ര മി​നി​റ്റു​കൊ​ണ്ട് തി​രി​ച്ചി​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. മോ​ട്ടോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​കും കാ​റു​ക​ൾ മു​ക​ളി​ലേ​ക്കും താ​ഴേ​യ്ക്കും കൊ​ണ്ടു​പോ​കു​ക​യും കൊ​ണ്ടു​വ​രി​ക​യും ചെ​യ്യു​ക. മാ​ത്ര​മ​ല്ല കാ​ർ​പാ​ർ​ക്കിം​ഗി​ൽ വാ​ഹ​നം എ​ത്തി​ച്ചാ​ൽ പാ​ർ​ക്ക് ചെ​യ്ത് ടോ​ക്ക​ൺ ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​കും. 9.31 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ടൗ​ണി​നു ചു​റ്റും പാ​ർ​ക്കിം​ഗ് സ്ഥ​ലം ചു​രു​ങ്ങി​വ​രി​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥി​രം സം​വി​ധാ​ന​ത്തി​ലേ​ക്ക് കോ​ർ​പ​റേ​ഷ​നെ ന​യി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ക​മ്മീ​ഷ​ൻ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​മ​ധ്യ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റി​ൽ 150 ഓ​ളം അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗു​ക​ൾ ചെ​യ്യു​ന്ന​താ​യി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തും ക​ർ​ണാ​ട​ക​ത്തി​ലും മ​റ്റും ഇ​ത്ത​രം മോ​ഡി​വു​ൾ പാ​ർ​ക്കിം​ഗ് സി​സ്റ്റം നി​ല​വി​ലു​ണ്ട്.
കു​റ​ഞ്ഞ സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പാ​ർ​ക്കിം​ഗ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​നും ശ​മ​ന​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ർ​പ​റേ​ഷ​ൻ.

No comments

Powered by Blogger.