വിദ്യാർത്ഥിയെ കാൺമാനില്ലെന്ന പരാതിയുമായി പിതാവ്

കണ്ണൂർ:  05.12.2017) വിദ്യാർത്ഥിയെ കാൺമാനില്ലെന്ന് പരാതി. കെൽട്രോൺ ജീവനക്കാരനായ കണ്ണൂർ കല്ല്യാശ്ശേരി സൗരഭം വീട്ടിൽ അനിൽ ടി എസിന്റെ മകനും മൊറാഴ സർക്കാർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ ആരോമൽ അനിലിനെയാണ് (16) കാണാതായത്. കഴിഞ്ഞ ദിവസം മാങ്ങാട് (മാര്യാങ്കലം) എന്ന സ്ഥലത്ത് വെച്ചാണ് കാണാതായത്. പിതാവ് പോലീസിൽ പരാതി നൽകി.

അതേസമയം വിദ്യാർത്ഥിയെ കുറിച്ച് അന്വേഷിക്കുകയാണെന്നും നിലവിൽ വിവരമൊന്നും കിട്ടിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ആരോമലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയോ ചെയ്യണം. 9567 429781, 9447 646695

No comments

Powered by Blogger.