മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്ര മഹോത്സവംഇരിട്ടി: മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രത്തിലെ  ഈ വര്‍ഷത്തെ ധനുത്തിറ മണ്ഡലമഹോല്‍സവം 2017 ഡിസംബര്‍ 25,26,27 തീയ്യതികളില്‍ ആഘോഷിക്കുകയാണ്.25 ന് രാവിലെ ആയാടത്തില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ എന്ന പൊന്നന്‍ പാട്ടാളി കൊടി ഉയര്‍ത്തും.തുടര്‍ന്ന് വിവിധ ദേശക്കാരുടെ ഘോഷയാത്രാവരവ് മുണ്ടയാംപറമ്പ്,വാഴയില്‍,തെങ്ങോല,കുന്നോത്ത്,കമ്പനിനിരത്ത്,നടുക്കുനി,മൂന്നാംകുറ്റി ദേശക്കാരുടെ കാവടി കുംഭകുട താലപ്പൊലി ഘോഷയാത്രകള്‍ ക്ഷേത്രക്കവലയില്‍ സംഗമിച്ച് മഹാഘോഷയാത്രയായി ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും.ഘോഷയാത്രയ്ക്ക് മിഴിവേകി നിരവധി ചെണ്ടമേളങ്ങള്‍,ശിങ്കാരിമേളം,പഞ്ചാരിമേളം,കരകാട്ടം,തെയ്യക്കാവടിയാട്ടം,ദേവനൃത്തം തുടങ്ങി നിരവധി കലാരൂപങ്ങള്‍ അണിനിരക്കും. വൈകുന്നേരം ഭജന തുടര്‍ന്ന് സാംസ്കാരിക സമ്മേളനം സാംസ്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  ശ്രീ ഒ.കെ വാസുമാസ്റ്റര്‍ ഉത്ഘാടനം ചെയ്യും. രാത്രിയില്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള ഘോഷയാത്രാവരവ് തുടിമരം,വാളത്തോട്,രണ്ടാംകടവ്,വാണിയപ്പാറ,മണിമരുതുംചാല്‍,അങ്ങാടിക്കടവ്,വലിയപറമ്പിന്‍കരി,ഈന്തുംകരി ദേശക്കാരുടെ നിശ്ചലദൃശ്യങ്ങളുടെ അകമ്പടിയോടുകൂടിയ വര്‍ണശബളമായ ഘോഷയാത്രകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നു.രാത്രി 10 മണിക്ക്  കലാസന്ധ്യ 2017 നൃത്ത സംഗീത വിസ്മയം....   പ്രശസ്ത സിനിമ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന,നിരവധി മിനി സ്ക്രീന്‍ ഫെയിമുകള്‍ അണിനിരക്കുന്ന കോഴിക്കോട് തില്ലാന മ്യൂസിക്കിന്റെ  ഗാനമേളയും   പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ്, കലാമണ്ഡലം ലത  ടീച്ചര്‍  സംവിധാനം ചെയ്ത് അണിയിച്ചൊരുക്കുന്ന  നൃത്തശില്പവും.തുടര്‍ന്ന് തിരുവനന്തപുരം ദൃശ്യകലയുടെ  "മഹാരഥി സൈന്ധവന്‍"പുരാണ ചരിത്ര നാടകവും ക്ഷേത്ര ഓഡിറ്റോറിയത്തില്‍ അരങ്ങേറും....                                                                     ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍  തെയ്യക്കോലങ്ങള്‍ കെട്ടിയാടാറുണ്ട് വലിയതമ്പുരാട്ടി,ചെറിയതമ്പുരാട്ടി,അറവിലാന്‍ തെയ്യം,പെരുമ്പേശന്‍ തെയ്യം,ഓലേപ്പോതിയോര്‍,രാപ്പോതിയോര്‍,ഇവരുടെ മക്കള്‍..എന്നിങ്ങനെയാണ് തെയ്യങ്ങള്‍. 25 ന് രാത്രി 12 മണിക്ക് അറവിലാന്‍ തെയ്യവും. 26 ന് പുലര്‍ച്ചെ പെരുമ്പേശന്‍ തെയ്യവും ഉണ്ടായിരിക്കും.26ന് വൈകുന്നേരം വലിയതമ്പുരാട്ടി തിറ.തുടര്‍ന്ന് ഒാലേമുത്താച്ചിയും മക്കളും രാപ്പോതിയോര്‍ തെയ്യങ്ങള്‍.ശേഷം കുളിച്ചെഴുന്നള്ളത്ത്.27ന് രാവിലെ ചെറിയ തമ്പുരാട്ടി തിറയും ഉണ്ടായിരിക്കും   വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് പ്രശസ്തമാണ് മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം.പണ്ടുകാലത്തൊന്നും ഉച്ചകഴിഞ്ഞാല്‍ ഉച്ഛരിക്കാന്‍ പാടില്ലാത്ത സ്ഥലമായിരുന്നു.അഥവാ "മിണ്ടാപറമ്പ്" എന്നായിരുന്നു.ആ നാമം കാലാന്തരത്തില്‍ മുണ്ടയാംപറമ്പ് എന്നായി മാറിയെന്നാണ് വിശ്വാസം.തെയ്യങ്ങള്‍ക്ക് അകമ്പടിയായി ചെണ്ട ഉപയോഗിക്കാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.ഉത്തമകര്‍മവും മധ്യമകര്‍മവും ഉള്ള ക്ഷേത്രമാണിത്.ക്ഷേത്രത്തിനു സമീപത്തായി നിരവധി ഹരിതാഭമായ കാവുകള്‍ സ്ഥിതിചെയ്യുന്നു.ഇതില്‍ പ്രധാനപ്പെട്ട താഴെക്കാവില്‍ കോമരത്തിന്റെയും പാട്ടാളിയുടെയും കാര്‍മികത്വത്തില്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ കാവില്‍ കലശം നടത്തുന്നു.സര്‍വവിഘ്നങ്ങള്‍ക്കും പരിഹാരമായ മറികൊത്തല്‍ ചടങ്ങ് നടത്തുന്നതും താഴെക്കാവിലാണ്.ധനുത്തിറ മേടത്തിറ ഉത്സവകാലങ്ങളിലും മണ്ഡലകാലത്തും തുലാപ്പത്തിനും നവീകരണകലശദിനത്തിനും ഒഴികെ സംക്രമദിവസങ്ങളില്‍ മാത്രമാണ് നടതുറക്കുന്നത്.കേരളത്തിലെ എണ്ണപ്പെട്ട ദേവീക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇരിട്ടി നഗരത്തില്‍ നിന്നും 10 കി.മി.വടക്കു കിഴക്ക് മാറിയാണ്.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.