ഇല്ലാവാർത്തകൾക്ക് വിട; കോഹ്‌ലിയും അനുഷ്കയും വിവാഹിതരായിഅഭ്യൂഹങ്ങൾക്കും ഇല്ലാവാർത്തകൾക്കും വിട, ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‍ലിയും ഇറ്റലിയിൽ വിവാഹിതരായി. വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രാത്രി എട്ടുമണിക്ക് ഉണ്ടാകുമെന്ന് ഇരുവരുമായും അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. ഇവരുടെ പ്രണയം വർഷങ്ങളായി മാധ്യമങ്ങൾക്കും ആരാധകര്‍ക്കും വലിയവിഭവമായിരുന്നു. ഒരിക്കല്‍ പിരിഞ്ഞെങ്കിലും പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായി.

അനുഷ്കയുടെ വീട്ടിൽ കഴിഞ്ഞ ആഴ്ച്ച പ്രമുഖ ഫാഷൻ ഡിസൈനൽ സബ്യസാചിമുഖർജിയെ പാപ്പരാസികൾ കണ്ടിരുന്നു. വിവാഹം വസ്ത്രം ഡിസൈൻ ചെയുന്നത് ചർച്ച ചെയ്യാനാണ് സബ്യസാചി മുഖർജി എത്തിയതെന്നായിരുന്നു വാർത്തകൾ. വിരാടിന്റെ കുടുംബം മിലനിൽ മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും വാർത്തകൾ പ്രചരിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.