കുറ്റ്യാട്ടൂർ സ്വദേശി രജിത്തിനായി നാളെ ഇരിട്ടിയിൽ നിന്നും ഹരിശ്രീ ബസ് കാരുണ്യ യാത്ര നടത്തും.

നാളെ (29/12/2017) രാവിലെ 6.30 ന്  കുറ്റ്യാട്ടൂർ സ്വദേശി രജിത്തിന്റെ ചികിത്സ ചിലവിനായി ഇരിട്ടിയിൽ നിന്നും ഹരിശ്രീ ബസ് കാരുണ്യ യാത്ര നടത്തുന്നു.

കുറ്റ്യാട്ടൂർ താഴെ കാരാറമ്പിലെ മാവിലാക്കണ്ടി വത്സന്റേയും നളിനിയുടെയും മകനായ 27 വയസുകാരൻ രഞ്ജിത്ത് ഇരു വൃക്കകളും തകരാറിലായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തകരാറിലായ വൃക്ക മാറ്റി വച്ചാൽ മാത്രമേ രഞ്ജിത്തിന്റെ രോഗം പൂർണമായും മാറ്റി എടുക്കാൻ കഴിയുകയുള്ളൂ എന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കും കൂടി 12 ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിനകം തന്നെ ചികിത്സയ്ക്കായി വലിയ സാമ്പത്തിക ബാധ്യത കുടുംബത്തിന് വന്ന് ചേർന്നിരിക്കുകയാണ്. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ പത്മനാഭൻ മുഖ്യ രക്ഷാധികാരിയായും  ബാലകൃഷ്ണൻ മാസ്റ്റർ ചെയർമാനും സുരേന്ദ്രൻ കൺവീനറും ആയിട്ടുള്ള കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.