അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള കണ്ണൂർ വാർത്തകൾ ഓൺലൈൻ വാർത്ത പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ഇരു വൃക്കകളും തകരാറിലായ കുറ്റ്യാട്ടൂർ സ്വദേശിയായ രഞ്ജിത്തിന് വേണ്ടി നടത്തുന്ന കാരുണ്യ യാത്ര ബുധനാഴ്ച നടക്കും.

കുറ്റ്യാട്ടൂർ താഴെ കാരാറമ്പിലെ മാവിലാക്കണ്ടി വത്സന്റേയും നളിനിയുടെയും മകനായ 27 വയസുകാരൻ രഞ്ജിത്ത് ഇരു വൃക്കകളും തകരാറിലായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തകരാറിലായ വൃക്ക മാറ്റി വച്ചാൽ മാത്രമേ രഞ്ജിത്തിന്റെ രോഗം പൂർണമായും മാറ്റി എടുക്കാൻ കഴിയുകയുള്ളൂ എന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കും കൂടി 12 ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിനകം തന്നെ ചികിത്സയ്ക്കായി വലിയ സാമ്പത്തിക ബാധ്യത കുടുംബത്തിന് വന്ന് ചേർന്നിരിക്കുകയാണ്. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ പത്മനാഭൻ മുഖ്യ രക്ഷാധികാരിയായും  ബാലകൃഷ്ണൻ മാസ്റ്റർ ചെയർമാനും സുരേന്ദ്രൻ കൺവീനറും ആയിട്ടുള്ള കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഈ യുവാവിന്റെ ചികിത്സാ സഹായത്തിന് ഒരു കൈത്താങ്ങു നൽകാൻ  അഴീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് വഴിയൊരുക്കുന്നു

ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ പ്രധാന വാർത്താ പോർട്ടലായ കണ്ണൂർ വാർത്തകൾ ഡോട്ട് കോം എന്ന ഓൺലൈൻ വാർത്ത പോർട്ടലുമായി സഹകരിച്ച് വരുന്ന ബുധനാഴ്ച 27-12-2017 ന് 2 ബസുകൾ പങ്കെടുക്കുന്ന കാരുണ്യ യാത്ര നടത്തുന്നു. കണ്ണൂർ ആശുപത്രി - പുതിയതെരു- വളപട്ടണം റൂട്ടിലോടുന്ന റിഷിത്ത് ബസ്സും അഴീക്കൽ ഫെറി -കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന റാനിയാസ് (വർണ) ബസുമാണ് കാരുണ്യ യാത്രയിൽ പങ്കെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9562077888, 9447088088, 9847788666.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.