വീടുകളിലെ കിണറുകളിൽ മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ ബഹുജന സമരം 20ന്
കോൾമൊട്ട: കോൾമൊട്ടയിൽ പ്രവർത്തിക്കുന്ന പോളാറീസ് നക്ഷത്ര ഹോട്ടലിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ സമീപത്തെ വീടുകളിലെ കിണറുകളിൽ ഒഴുകിയെത്തി നിരവധി കുടുംബങ്ങൾ ശുദ്ധജലം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്.
കിണറുകളിലെ വെള്ളത്തിൽ കൊതുകുകൾ പെറ്റ് പെരുകുകയും അവിടെ താമസിക്കുന്നവർക്ക് മാരകമായ ത്വക്ക് രോഗങ്ങൾ ബാധിക്കുകയും ചെയുകയാണ് ഈ പ്രശ്നങ്ങൾ അധിക്യതരുടെ ശ്രദ്ധയിൽ പ്പെടുത്തുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനുമായി രൂപികരിച്ച ആക്ഷൻ
കമ്മിറ്റിയുടെ നേത്യത്വത്തിൽ 20ന്  രാവിലെ 10 മണിക്ക് കോൾമൊട്ടയിൽ നിന്ന് പ്രകടനമായി ഹോട്ടൽ  പോളാറിസിന്റെ മുന്നീലേക്ക് ബഹുജന സമരം സംഘടിപ്പിക്കും
പത്രസമ്മേളനത്തിൽ പി പി മുഹമ്മദ് കുഞ്ഞി കെ പുഷപജൻ മാസ്റ്റർ, പി പി അജയകുമാർ , കെ ലക്ഷമണൻ എന്നിവർ പങ്കെടുത്തു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.