കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി
കണ്ണൂര്‍: പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ ശേഷം വീണ്ടും പിടിയിലായി. വ്യാപാരികളെ വഞ്ചിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തലശ്ശേരി ചിറക്കരയിലെ എ കെ സഹീറാണ് (35) രണ്ട് ദിവസം മുമ്പ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്. പോലീസിന്റെ അന്വേഷണത്തില്‍ സഹീര്‍ കോഴിക്കോട് പാളയത്തെ ലോഡ്ജില്‍ ഉണ്ടെന്ന് മനസ്സിലാവുകയും ഇന്നലെ രാത്രിയോടെ പിടികൂടുകയുമായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി. പിന്നീട് വീണ്ടും ഫോണ്‍ പ്രവര്‍ത്തിച്ചതോടെയാണ് കോഴിക്കോടേക്ക് കടന്നതായി പോലീസിന് ബോധ്യമായത്. തുടര്‍ന്ന് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് പ്രതിയെ കണ്ടെത്താനായത്.
കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍ തുടങ്ങിയ നഗരത്തിലെ വ്യാപാരികളെ വഞ്ചിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയെന്ന പരാതിയിലാണ് സഹീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സിമന്റ്, കമ്പി, ഹോളോബ്രിക്സ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ മൊത്തവിലയേക്കാള്‍ കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും മറ്റ് ചില വ്യാപാരികളെ അടുത്ത നഗരത്തിലെ വ്യാപാരിയാണ് വിളിക്കുന്നതെന്നും പറഞ്ഞ് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാഹനങ്ങളില്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നതായിരുന്നു സഹീറിന്റെ രീതി. സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടിയെങ്കിലും ജില്ലാ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നപ്പോള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട റിമാന്റ് പ്രതിയായ താമരശ്ശേരി സ്വദേശി ഷിഹാബിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.