അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ അറബിക് ദിനം ആചരിച്ചുകാഞ്ഞിരോട്: അന്താരാഷ്ട്ര അറബി ദിനത്തിനോടനുബന്ധിച്ച് അൽ ഹുദ സ്കൂളിൽ അറബിക് അസംബ്ലി നടത്തിയത് കുട്ടികൾക്കും അദ്യാപകർക്കും നല്ല അനുഭവമായി . സ്കൂൾ ലീഡർ മുഹമ്മദ് നിഹാൽ നേതൃത്വം നൽകി. ഫസ് ലു റഹ്മാൻ പ്രതിജ്ഞയും ആയിഷ അബ്ദുൽ ഖാദർ പ്രസംഗവും നടത്തി - മലർവാടി സ്കൂൾ യുണിറ്റ് അംഗങ്ങളായ റാ നിയ റഊഫ് ,ഹസ്സ മായൻ, ഹന ഫാമി മ , സന ഫാത്വിമ ,എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ചു. അദ്യാപകരായ ത്വയിബ് മാസ്റ്റർ , സാലിം മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി. അറബി കാലിഗ്രാഫി മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മുഹമ്മദ് റിഫാ ഹിന് ഹെഡ് മാസ്റ്റർ സമ്മാനദാനം നലകി.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.