കണ്ണൂർ കക്കാട് മേഖലയിൽ രാഷ്ട്രീയ സംഘർഷം തുടരുന്നു.

ക​ണ്ണൂ​ർ: ക​ക്കാ​ട് മേ​ഖ​ല​യി​ൽ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷം തു​ട​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു സി​പി​എ​മ്മു​കാ​രു​ടെ​യും നാ​ലു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടേ​യും വീ​ടു​ക​ൾ​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഏ​ഴു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ അ​ജി​ത്ത് കു​മാ​ർ, ജി​തി​ൻ (29), അ​തു​ൽ (24), സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ അ​മ​ൽ​രാ​ജ് (23), സ​ഞ്ജ​യ് (25), നി​ഖി​ൽ (29), വി​നീ​ത് (23), ര​തീ​ഷ് (28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12 ഓ​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ എ​ട​ച്ചൊ​വ്വ​യി​ലെ കി​ര​ൺ, ജി​തി​ൻ, അ​തു​ൽ, ജീ​ജ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. വീ​ടു​ക​ളു​ടെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. സി​പി​എം ഒ​ണ്ടേ​ൻ​പറന്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ന്‍റെ വീ​ടി​നു നേ​രേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്ത നി​ല​യി​ലാ​ണ്.
വീ​ടി​നു​നേ​രേ ന​ട​ന്ന ക​ല്ലേ​റി​ൽ ജ​യ​കൃ​ഷ്ണ​ന്‍റെ (50) മൂ​ക്കി​ന്‍റെ പാ​ലം പൊ​ട്ടി, മ​ക​ൾ ശ്രേ​യ​യ്ക്കും (15) പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ണ്ട​യാ​ട്ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ന​സിം എ​ന്ന നാ​ച്ചി​യു​ടെ വീ​ടി​നു നേ​രേ​യും അ​ക്ര​മ​മു​ണ്ടാ​യി. വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത സു​നി​ൽ കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ചി​ല്ലു​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്.
 ഞാ​യ​റാ​ഴ്ച പോ​ലീ​സി​നു നേ​രേ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജി​ത്ത്, രാ​ഹു​ൽ, ജി​തി​ൻ, സ​ബി​ൻ തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ന്പ​തോ​ളം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ടൗ​ൺ എ​എ​സ്ഐ സു​രേ​ഷി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ടി.​കെ. ര​ത്ന​കു​മാ​ർ, എ​സ്ഐ ഷാ​ജി പ​ട്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ എ​ട്ടോ​ളം വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. എ​ട​ച്ചൊ​വ്വ​യി​ൽ വൈ​ദ്യു​ത തൂ​ണി​നു പെ​യി​ന്‍റ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണു സി​പി​എം -ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ലേ​ക്കു ന​യി​ച്ച​ത്.

No comments

Powered by Blogger.