കക്കാട് സ്വിമ്മിങ് പൂൾ ജനുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യും

കണ്ണൂർ∙ നിർമാണം പൂർത്തിയായ കക്കാട് സ്വിമ്മിങ് പൂളിന്റെ ഉദ്ഘാടനം ജനുവരി ആദ്യവാരം നടക്കും. 25 മീറ്റർ നീളത്തിലും 12.5 വീതിയിലും 1.35 മീറ്റർ ആഴത്തിലുമുള്ള ഇന്റർനാഷനൽ മിനി ഒളിംപിക്സ് പൂൾ ആണ് ഒരുക്കിയിട്ടുള്ളത്. ഒരു കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയതെന്നു പി.കെ.ശ്രീമതി എംപി, കലക്ടർ മിർ മുഹമ്മദലി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ.വിനീഷ്, പി.പി.പവിത്രൻ, എ.കെ.ശരീഫ്, എസ്.രാജേന്ദ്രൻ എന്നിവർ അറിയിച്ചു.

പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണു പൂൾ ഒരുക്കിയിട്ടുള്ളത്. പൂളിനോടനുബന്ധിച്ചുള്ള സ്ഥലത്ത് കുട്ടികളുടെ കളിസ്ഥലം ഒരുക്കും. നിശ്ചിത ഫീസും ഈടാക്കി 500 കുട്ടികൾക്കു കോർപറേഷൻ നേതൃത്വത്തിൽ പരിശീലനം നൽകും. വനിതകൾക്കും പൂൾ ഉപയോഗിക്കാനാകും. ഈമാസം 28നു ട്രയൽ റൺ നടത്തും. ഈ സമയത്ത് പൊതുജനത്തിനു വൈകിട്ട് ആറു മുതൽ എട്ടു വരെ പൂൾ ഉപയോഗിക്കാം. മണിക്കൂറിന് 80 രൂപയാണു ഫീസ് ഈടാക്കുക.

ഫിൽട്ടർ യൂണിറ്റുകളുടെ പരിശോധന ഈ ദിവസങ്ങളിൽ നടക്കും. 2014ൽ ആണു നിർമാണം തുടങ്ങിയതെങ്കിലും പതിയെ പൂളിന്റെ പ്രവൃത്തി നിലയ്ക്കുകയായിരുന്നു. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നിർമാണം പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോടുള്ള സ്വകാര്യ ഏജൻസിയാണ് നിർമാണം ഏറ്റെടുത്ത് നടത്തിയത്. സ്പോർട്സ് കൗൺസിൽ മു‍‍ൻകയ്യെടുത്ത് മുണ്ടയാട് ∙∙∙50 മീറ്റർ സ്വിമ്മിങ് പൂൾ നിർമിക്കുന്നുണ്ട്. ഇതിനായി ടെൻഡർ നൽകി കഴിഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.