സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ ജോസഫിനെ കണ്ടെത്തി

കണ്ണൂര്‍: സ്വന്തം ചരമ പരസ്യവും വാര്‍ത്തയും പത്രങ്ങളില്‍ നല്‍കി അപ്രത്യക്ഷനായയാളെ പോലീസ് കണ്ടെത്തി. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫി(75)നെ പോലീസ് കണ്ടെത്തി. കോട്ടയത്തു നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വന്തം ചരമ വാര്‍ത്തയും ആദരാഞ്‌ലികളും പ്രമുഖ മാധ്യമങ്ങളില്‍ നല്‍കിയ ശേഷം ജോസഫ് നാടുവിട്ടത്. വാര്‍ത്തകള്‍ വന്ന ശേഷം ജോസഫിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്വന്തം പേരിലുളള അനുശോചനക്കുറിപ്പും ഫോട്ടോയും മൂന്നു കോളം വാര്‍ത്തയുമാണ് പത്രങ്ങളില്‍ നല്‍കിയത്. ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരമക്കളുടെയും പേരും ഉള്‍പ്പെടെ ജനനവും ജീവിതവും കുടുംബപശ്ചാത്തലവും വിവരിക്കുന്ന പരസ്യം ഉള്‍പ്പേജില്‍ കളര്‍ പരസ്യമായി നല്‍കിയിരുന്നു. ചരമകോളത്തില്‍ സ്വന്തം ചരമവാര്‍ത്തയും നല്‍കിയിരുന്നു.
ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ്? താന്‍ നാടുവിട്ടതെന്നാണ് ജോസഫ് പോലീസിനോട് പറഞ്ഞത്. ഇന്നുതന്നെ ജോസഫിനെ തളിപ്പറമ്പിലെത്തിക്കും

No comments

Powered by Blogger.