ജിഷ വധക്കേസ് വിധി പ്രഖ്യാപിച്ചു. പ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരൻ


 
ജിഷ വധക്കേസിൽ വിധി പ്രഖ്യാപിച്ചു. പ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരൻ.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷം ഏപ്രിൽ 28-നാണ് പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടിൽ നിയമവിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വീട്ടിലെ വാതിലിൽ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, യുവതിയുടെ നഖങ്ങൾക്കിടയിൽനിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങൾ, വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീർ, വീടിനു പുറത്തുനിന്ന് കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ തെളിവുകൾ. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എൻ.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുൾ ഇസ്ലാമാണെന്ന് പോലീസ് കണ്ടെത്തിയത്.

ഒന്നര മാസത്തോളം കേരളത്തെ മുൾമുനയിൽ നിർത്തിയ ഈ കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിനെ 2016 ജൂൺ 14ന് തമിഴ്നാട്–കേരളാ അതിർത്തിയിൽനിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി അമീറുൽ ഇസ്‌ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു.

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്റെ വാദം. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയത്.


അതേസമയം, നിലവിലെ തെളിവുകൾ അമീറുൽ ഇസ്‌ലാമിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നാണു പ്രതിഭാഗം വാദിച്ചു. മാർച്ച് 13 നാണു കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.