ഓട്ടോവിലെത്തി റബ്ബർഷീറ്റ് മോഷ്ടിക്കുകയായിരുന്ന രണ്ടംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചുഇരിട്ടി: ഓട്ടോറിക്ഷയിലെത്തി റബര്‍ ഷീറ്റ് മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കേളകത്തെ ദിലീപന്‍ (43), വെളിയമ്പ്രയിലെ ശ്രിനിവാസന്‍ (44) എന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഇവര്‍ സഞ്ചരിച്ച ഓട്ടോ റിക്ഷയു 36 റബര്‍ ഷിറ്റുകളും  പോലീസ് പിടിച്ചെടുത്തു.  ഓട്ടോ റിക്ഷയില്‍ നിന്ന്  കാട് വെട്ടുന്ന വടിവാളും, മദ്യകുപ്പികളും കണ്ടെടുത്തു. വിവരമറിഞ്ഞ് ഫ്‌ളൈയിംഗ് സക്വാഡ് അഡീഷണല്‍ എസ്‌ഐ എം. രാജിവ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ഇരിട്ടി പ്രിന്‍സിപ്പല്‍ പി.സി. സജ്ഞയ്കുമാറിന് കൈമാറി. ഇഞായറാഴ്ച  രാത്രി പത്തോടെ എടക്കാനം പള്ളിയുടെ സമീപത്തെ വീട്ട് പറമ്പില്‍ ഉണക്കാനിട്ടിരുന്ന പതിനെട്ട് പച്ച റബര്‍ ഷീറ്റാണ് സംഘം ആദ്യം  മോഷ്ടിച്ചത്. ഇവിടെ നിന്ന് മറ്റൊരു വീട്ട് മുറ്റത്തേക്ക് കവര്‍ച്ചക്ക്  എത്തിയപ്പോഴാണ് സംശയം  തോന്നിയ നാട്ടുകാര്‍ സംഘത്തെ പിടികൂടിയത്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.