കേരളത്തിലെ ആദ്യ പലിശരഹിത ബാങ്ക് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: സഹകരണ മേഖലയിലെ പുതുസംരംഭമായ ഹലാല്‍ ഫായിദ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്താദ്യമായി രൂപീകരിച്ച പലിശരഹിത സഹകരണ സ്ഥാപനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിപുലമായ ക്യാന്‍വാസിലാണ് ഹലാല്‍ ഫായിദ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ബാങ്ക് തുടങ്ങുന്നത് വിപുലമായ പദ്ധതികളോടെയായതിന്റെ ആശങ്കകള്‍ പങ്കുവെച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.      വായ്പ എന്നതില്‍ ഒതുങ്ങാതെ സാമൂഹികവും വ്യാവസായികവുമായ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് അതിന്റെ റിസ്‌ക് മനസ്സിലാക്കിവേണം മുന്നോട്ട് പോകാന്‍ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പരീക്ഷണങ്ങള്‍ക്കും അതിന്റേതായ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും അതിനെ തരണം ചെയ്യുന്നതിനുള്ള  എല്ലാ മുന്‍കരുതലുകള്‍ക്കും ശേഷം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിത പ്രവര്‍ത്തനങ്ങളും ആഗോള താപന വിരുദ്ധ പ്രവര്‍ത്തനങ്ങളും ആടുമാടുകളുടെ തൊലി ഉണക്കി വിപണിയില്‍ എത്തിക്കുക എന്നതുമെല്ലാം പ്രശംസനീയമാണ്.        കണ്ണൂരില്‍ പലിശരഹിത ബാങ്കിന് സ്വീകാര്യത ലഭിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഇഷ്ടപ്പെടാത്തവര്‍ക്ക് വേണ്ടി തുടങ്ങിയ ബാങ്കിന് ആവശ്യക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ മുന്നേ തന്നെ നടപ്പിലാക്കിയ പദ്ധതി കേരളത്തിലെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പദ്ധതി കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ ചെയ്തു. മേയര്‍ ഇ.പി ലത അധ്യക്ഷയായി. പി. ജയരാജന്‍, കെ.കെ രാഗേഷ് എം.എല്‍.എ, പി.കെ ശ്രീമതി എം.പി സംസാരിച്ചു...

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.