ഇൻകം ടാക്സ് റിട്ടേൺ ഫയൽ കൊണ്ടുള്ള ഗുണങ്ങൾ

1. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യതാൽ മാത്രമേ TDS ൽ പിടിച്ച തുക റീഫണ്ട് ചെയ്തു കിട്ടുകയുള്ളൂ.
             
2. ബാങ്ക്  ലോൺ    കിട്ടുന്നതിന്  ഇൻകം ടാക്സ്  റിട്ടേൺ  പ്രധാനമാണ്, മൂന്ന് വർഷത്തെ റിട്ടേൺ  ആണ്, ബാങ്കുകൾ  ആവശ്യപ്പെടുന്നത്.

3. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് വേണ്ടി, വിസയുടെ ആവശ്യങ്ങൾക്ക് ഇൻകം ടാക്സ് റിട്ടേൺ രേഖകൾ ആവശ്യമുണ്ട്.

4. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജോലികൾ എടുക്കുന്നതിന്  ഇൻകം ടാക്സ് റിട്ടേൺ വിവരങ്ങൾ വേണ്ടതാണ്.

5. ബിസിനസ്സിൽ  മൂലധന നഷ്ടം സംഭവിച്ചാൽ, വരും വർഷങ്ങളിൽ അത് കാരി ഫോർവേർഡ് ചെയ്യുന്നതിന് ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത് ആവശ്യമാണ്.

6. പ്രൈവറ്റ് ആയി പ്രൊഫഷണ ജോലികൾ ഉള്ളവർക്കും, ബിസിനസ് നടത്തുന്നവർക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും വരുമാനം   തെളിയിക്കുന്നതിന്, ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം.

പ്രേത്യേക ശ്രദ്ധയ്ക്ക് : പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ബാക്കിയുള്ളവർ 2018 മാർച്ച്‌ 31 നകം ചെയ്യേണ്ടതാണ്.

തയ്യാറാക്കിയത് ;
മുരളീകൃഷ്ണൻ.കെ
( സാമ്പത്തിക - ഇൻഷുറൻസ് വിദഗ്ധൻ ആണ് ലേഖകൻ )
9961424488
                                                           

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.