ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കാനുള്ള വിദ്യാർത്ഥികളുടേയും സംഘാടക സമിതിയുടേയും തീരുമാനം മാതൃകാപരം : മന്ത്രി കെ രാജു

കണ്ണൂർ : കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന കലോത്സവത്തിന് ഗ്രീൻപ്രോട്ടോക്കോൾ കർശനമാക്കാനുള്ള വിദ്യാർത്ഥികളുടേയും സംഘാടക സമിതിയുടേയും തീരുമാനം  മാതൃകാപരമാ ണെന്ന് വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. ആരോഗ്യ സർവകലാശാല സംസ്ഥാന കലോത്സവമായ ബാൻസുരി 2017 ന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദമായി മെഡിക്കൽ കോളേജിൽ ഒരുക്കിയ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിയാരം മെഡിക്കൽ കോളേജിനുള്ളിൽ എത്തുന്നത് ഇതാദ്യമായാണ്. മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് അജണ്ടയായ മന്ത്രിസഭായോഗത്തിൽ കോളേജിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. വളരെ അപ്രതീക്ഷിതമായുണ്ടായ ഈ ഭാഗ്യത്തിൽ അഭിമാനമുണ്ട്. കലോത്സവ ത്തിന് ചുരുങ്ങിയ സമയം മാത്രമാണ് ഇനി മുന്നിലുള്ളത്. സോണൽ മത്സരങ്ങളിലെ വിജയികളാണ് ഇവിടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത് എന്നതിനാൽ ഓരോ സോണുകളിലേയും മികച്ച പ്രതിഭകളാവും ഇവിടെ മാറ്റുരയ്ക്കുക. ആരോഗ്യ സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും മാതൃകാപരവുമായ കലോത്സവമായി ബാൻസുരി 2017 നെ മാറ്റാൻ സാധിക്കണമെന്നും സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ടി.വി രാജേഷ് എം.എൽ.എ അധ്യക്ഷനായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ചെയർമാൻ ശേഖരൻ മിനിയോടൻ, ആശുപത്രി എം.ഡി കെ രവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ കെ സുധാക രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് സിറാജ് സ്വാഗതവും മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ടി കെ ശിൽപ നന്ദിയും പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.