വളപട്ടണത്ത് ഒന്നരക്കിലോ കഞ്ചാവുമായി അത്തായക്കുന്ന് സ്വദേശി പിടിയില്‍

കണ്ണൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ വാഹന പരിശോധനക്കിടെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. അത്തായക്കുന്നിലെ തൊണ്ടിയില്‍ ഇബ്രാഹി (36) മിനെയാണ് ഇന്നലെ രാത്രി നീരൊഴുക്കും ചാലില്‍ വച്ച് പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബൈക്കില്‍ കണ്ടസഞ്ചി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
പത്ത് വര്‍ഷത്തോളമായി കഞ്ചാവ് ബിസിനസ്സ് നടത്തുന്ന ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് സാധനം നാട്ടിലെത്തിച്ച് ചെറുപൊതികളായാണ് വില്പന. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ടൗണ്‍ പോലീസിന്റെപിടിയിലായതിനേ തുടര്‍ന്ന് ജയിലില്‍ കിടന്നിട്ടുണ്ട്.
പരിശോധനയില്‍ വളപട്ടണം എസ് ഐ ശ്രീജിത് കൊടേരി, ജൂനിയര്‍ എസ് ഐ അനീഷ്, സി പി ഒമാരായ ഗിരീഷ്, സനോപ് എന്നിവര്‍ പങ്കെടുത്തു.
ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് അനധികൃത മദ്യ-മയക്ക് മരുന്ന് വില്‍പ്പനയ്ക്കുള്ള സാഹചര്യം കണക്കിലെടുത്ത് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.  
https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.