നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യാൻ പരിയാരം സി എച്ച് ഡയാലിസിസ് സെന്റർ അപേക്ഷ ക്ഷണിച്ചു

പരിയാരം മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി എച്ച് സെന്റർ ഡയാലിസിസ് യൂണിറ്റിൽ നിന്നും പാവപ്പെട്ട രോഗികൾക്ക് പൂർണ്ണമായും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഡയാലിസിസ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. 2018 ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന പുതിയ ബാച്ചിൽ രണ്ട് ഷിഫ്റ്റുകളിലായി  പ്രതിദിനം 50 പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. താത്പര്യമുള്ളവർ ഡിസംബർ 25 നകം നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകേണ്ടതാണ്. അപേക്ഷാഫോറം ഏമ്പേറ്റിലുള്ള സി എച്ച് സെന്റർ ഓഫിസിൽ നിന്ന് ലഭിക്കുന്നതാണ്.
ബന്ധപ്പെടേണ്ട വിലാസം
സി എച്ച് സെന്റർ
ഏമ്പേറ്റ് , പരിയാരം മെഡിക്കൽ കോളേജ് (പി.ഓ)
കണ്ണൂർ - 670 503 ,
ഫോൺ: 04972808505, 808605

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.