രണ്ട് ഗോളടിച്ച്, അഞ്ചു ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് വൻ തോൽവിസീസണിലാദ്യമായി ഹോം മൈതാനത്തിന്റെ സുരക്ഷിതത്വത്തിൽനിന്ന് എതിരാളികളുടെ കോട്ടയിലേക്ക് പട നയിച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ ഗോൾമഴയിൽ മുക്കി എഫ്സി ഗോവ. ഗോളടിക്കുന്നില്ലെന്ന പോരായ്മ കഴുകിക്കള‍ഞ്ഞെങ്കിലും ഗോൾ വഴങ്ങാറില്ലെന്ന സൽപ്പേരു കളഞ്ഞുകുളിച്ച ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവ തകർത്തു കളഞ്ഞത്. മൽസരത്തിന്റെ ഏഴാം മിനിറ്റിൽ മാർക്കോസ് സിഫ്നിയോസിന്റെ തകർപ്പൻ ഗോളിൽ മുന്നിലെത്തിയശേഷമാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.