ഐ.എസ്.എല്‍; ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കു ചെന്നൈയിന്‍ കീഴടക്കി


ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കു ചെന്നൈയിന്‍ കീഴടക്കി. മത്സരം അവശേഷിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയായിരുന്നു ചെന്നൈയിന്റെ വിജയഗോള്‍. തോല്‍വിയോടെ ബെംഗളുരുവിനു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടമായി
വിജയപരമ്പര തുടരാനിറങ്ങിയ ബെംഗളുരുവിനെതിരെ അഞ്ചാം മിനുറ്റില്‍ ചെന്നൈയിന്‍ മുന്‍പിലെത്തി. പ്രതിരോധത്തിലെ പിഴവ് മുതലാക്കി ജെജെയുടെ വക ഗോള്‍. ഒപ്പമെത്താനുള്ള ബെംഗളുരുവിന്റെ ശ്രമങ്ങള്‍ പോസ്റ്റില്‍ തട്ടി മടങ്ങി
സുനില്‍ ഛേത്രിയുടെ മുന്നേറ്റങ്ങള്‍ക്ക് മെയില്‍സണ്‍ ആല്‍വെസ് നയിച്ച ചെന്നൈയില്‍ പ്രതിരോധം മറികടക്കാനായില്ല. മത്സരം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബെംഗളുരുവിന്റെ രക്ഷക്കെത്തി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ചെന്നൈയില്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബെംഗളുരുവിനു സമനില സമ്മാനിച്ചു . അവസാന നിമിഷം അത്ഭുതം പ്രതീക്ഷിച്ച ബെംഗളൂരു ആരാധകരെ നിശ്ശബ്ദരാക്കി ധന്‍പാല്‍ ഗണേഷ് ചെന്നൈയിന് വിജയം സമ്മാനിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.