എല്‍ ക്ലാസിക്കോ; റയലിന് ബാഴ്‌സലോണ വക ക്രിസ്മസ് ഷോക്ക്


മാഡ്രിഡ്: എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തകർത്ത് എഫ്.സി. ബാഴ്സലോണ. ചുവപ്പ് കാർഡിനും പെനാൽറ്റിക്കുമെല്ലാം സാക്ഷ്യം വഹിക്കേണ്ടിവന്ന മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. പന്ത് കൈകൊണ്ട് തട്ടി കാർവാജൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുംവച്ചാണ് റയൽ കളിച്ചത്.
അമ്പത്തിനാലാം മിനിറ്റിലാണ് സുവാരസ് ആദ്യം ലീഡ് നേടിയത്. റാക്കിറ്റിച്ച് പിന്‍നിരയില്‍ നിന്ന് കൊണ്ടുവന്നുകൊടുത്ത പന്ത് സെര്‍ജോ റോബര്‍ട്ടോയാണ് സുവാരസിലെത്തിച്ചത്. സുവാരസിന് ലക്ഷ്യം പിഴച്ചതുമില്ല. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റിൽ അലകസ് വിദാലിന്റെ വകയാണ് മൂന്നാം ഗോൾ.വിജയത്തോടെ 17 മൽസരങ്ങളിൽനിന്ന് 45 പോയിന്റുമായി ബാർസ പോയിന്റ് പട്ടികയിലും ബഹുദൂരം മുന്നിലെത്തി. ബാർസയേക്കാൾ ഒരു കളി കുറച്ചുകളിച്ച റയലിന് നിലവിൽ 31 പോയിന്റേയുള്ളൂ. 14 പോയിന്റിന്റെ ലീഡ് വഴങ്ങിയതോടെ ഈ സീസണിൽ റയൽ ലാ ലിഗ കിരീടം നിലനിർത്തുന്ന കാര്യം സംശയത്തിലായി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.