ഗോൾ നേട്ടവുമായി സി.കെ.വിനീത്; കേരളം സമനിലപിടിച്ചുചെന്നൈ∙ റഫറി കളിച്ച മൽസരത്തിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കേരളത്തിനായി സി.കെ.വിനീതും ചെന്നൈയിനായി റെനെ മിഹെലികും ഗോൾ‌ നേടി. പെനൽറ്റിയിലൂടെ ചെന്നൈയിൻ ലീഡ് നേടിയെങ്കിലും അവസാന മിനിറ്റിൽ വിനീതിലൂടെ ഗോൾ മടക്കി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുത്തു.

രണ്ടാം പകുതിയുടെ അവസാന മിനിറ്റിലാണ് ചെന്നൈയിൻ വിവാദമായേക്കാവുന്ന ഗോൾ നേടിയത്. ബോക്സിനകത്ത് സന്ദേശ് ജിങ്കനെതിരെ ഹാൻ‌ഡ് ബോൾ വിളിച്ച് ചെന്നൈയിന് റഫറി പെനൽറ്റി അനുവദിക്കുകയായിരുന്നു. റെനെ മിഹെലിക് പന്തു ഭംഗിയായി ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ചു. തോൽവി മണത്ത കേരളം കൂടുതൽ ഉണര്‍ന്നു കളിച്ചു. പ്രത്യാക്രമണത്തിൽ‌ കേരളം ചെന്നൈയിന് മറുപടിയും നൽകി. അധികസമയത്ത് സന്ദേശ് ജിങ്കാൻ നൽകിയ പന്ത് വിനീത് വലയിലെത്തിച്ചു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.