റോണോ വല കുലുക്കി; റയലിന് ക്ലബ് ലോകകപ്പ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ റയലിന് ക്ലബ് ലോകകപ്പ് കിരീടം. ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയെ 0-1 ന് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത് .
യുഎഇ നടന്ന ഈ വര്‍ഷത്തെ ഫിഫ ക്ലബ് ഫുട്ബോളില്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയതോടെ ക്ലബ് ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി റയല്‍ മാറി. ഫൈനല്‍ മത്സരത്തിന്റെ 53-ാം മിനുറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് സ്പാനിഷ് ക്ലബിന്റെ വിജയഗോള്‍ പിറന്നത് . കരുത്തരായ റയലിനോട് കടുത്ത പോരാട്ടം കാഴ്ചവച്ചിട്ടാണ് ഗ്രമിയോ തോല്‍വി സമ്മതിച്ചത്. ആദ്യ പകുതിയില്‍ പ്രതിരോധത്തിലൂന്നി കളിച്ച ടീം ഒരു ഗോള്‍ വഴങ്ങിയ ശേഷം അക്രമണോത്സുകരായി കളിച്ചുവെങ്കിലും ഫലം കണ്ടില്ല.
അത്യുഗ്രന്‍ ഫോമില്‍ തുടരുന്ന സിദാനും ടീമും ഈ വര്‍ഷം നേടുന്ന അഞ്ചാമത്തെ കിരീടമാണിത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.