വിനീതിന്റെ ഫ്ളൈയിംഗ് ഹെഡ്ഡറില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വിജയം


സി.കെ വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം. 23ാം മിനിറ്റില്‍ റിനോ ആന്റോ നല്‍കിയ പന്ത് ഡൈവിങ് ഹെഡറിലൂടെ വിനീത് നോര്‍ത്ത് ഈസ്റ്റ് വലയിലെത്തിച്ചത്. ഒരു ഗോളിനാണ് ബ്ലാസ്‌റ്റേര്‍സ് വിജയിച്ചത്.
ഐ.എസ്.എല്ലില്‍ ആദ്യജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ സൂപ്പര്‍ താരം ബെര്‍ബറ്റോവില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്.
കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നു സമനിലയും ഒരു തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് ടൂര്‍ണമെന്റില്‍ തിരിച്ചുവരാനാകും എന്നാണ് ആരാധകര്‍ കരുതുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.