കേരള ബ്ലാസ്റ്റേഴ്സിനെ വിടാതെ ‘സമനിലക്കളി’


കൊച്ചി ∙ ആദ്യ ഗോളിന്റെ ആവേശം സമ്മാനിച്ച  സീസണിലെ മൂന്നാം മൽസരത്തിലും ബ്ലാസ്റ്റേഴ്സിനെ വിടാതെ സമനിലക്കളി. 14-ാം മിനിറ്റിൽ മാർക്കോസ് സിഫ്നിയോസ് നേടിയ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ 77-ാം മിനിറ്റിൽ ബൽവന്ദ് സിങ് നേടിയ ഗോളിലൂടെയാണ് മുംബൈ സിറ്റി എഫ്‌സി സമനിലയിൽ തളച്ചത്. മൽസരത്തിലെ രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയ മലയാളി താരം സി.കെ. വിനീത് 89-ാം മിനിറ്റിൽ ചുവപ്പുകാർഡുമായി പുറത്തായി. അടുത്ത മൽസരത്തിൽ വിനീത് പുറത്തിരിക്കും. കേരളാ ബ്ലാസ്റ്റേഴ്സിന് ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റ് സ്വന്തം. മുംബൈയ്ക്ക് നാലു മൽസരങ്ങളിൽനിന്ന് നാലും.

No comments

Powered by Blogger.