കണ്ണൂരിൽ ഫ്ലവർ ഷോ നാളെ തുടങ്ങും

കണ്ണൂർ ∙ ജവാഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച് സെന്റർ നേതൃത്വത്തിൽ നാളെ മുതൽ കണ്ണൂർ പൊലീസ് മൈതാനത്ത് ഫ്ലവർ ഷോ സംഘടിപ്പിക്കും. 22ന് വൈകിട്ട് അ‍ഞ്ചിന് മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. നടൻ ശ്രീനിവാസൻ മുഖ്യാതിഥിയാകും. ഫ്ലവർ ഡിസ്പ്ലേയുടെ ഉദ്ഘാടനം മേയർ ഇ.പി.ലത നിർവഹിക്കും. നഴ്സറി സ്റ്റാളുകൾ, കാർഷിക വിപണന കേന്ദ്രങ്ങൾ, വാണിജ്യ സ്റ്റാളുകൾ, കുട്ടികളുടെ അമ്യൂസ്മെന്റ് പാർക്ക്, ഗൃഹോപകരണ വിൽപനശാല, ഓട്ടോ എക്സ്പോ എന്നിവ ഒരുക്കിയിട്ടുണ്ട്.

കൃഷിയെക്കുറിച്ചുള്ള സെമിനാറുകളും നടക്കും. കലാപരിപാടികളും ഉണ്ടാകും. പ്രവേശനം രാവിലെ 11 മുതൽ രാത്രി ഒൻപതുവരെ. പ്രവേശന ഫീസ് 40 രൂപ. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യം. അഞ്ചിനും 12നും ഇടയിലുള്ളവർക്ക് 20 രൂപയായിരിക്കും. ജവാഹർ ലൈബ്രറിയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണാർഥമാണ് ഫ്ലവർ ഷോ നടത്തുന്നതെന്ന് ലൈബ്രറി വൈസ് ചെയർമാൻ ടി.ഒ.മോഹനൻ, മാർട്ടിൻ ജോർജ്, മുണ്ടേരി ഗംഗാധരൻ, എം.രത്നകുമാർ, കോ–ഓർഡിനേറ്റർ പി.കെ.പ്രേമരാജൻ എന്നിവർ പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.