ഫ്‌ളാഷ് മോബ്: പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസ്

മലപ്പുറം: എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ വനിതാ മ്മീഷന്‍ കേസെടുത്തു. അശ്ലീല പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കി.

ഡിസംബര്‍ ഒന്നിന് ലേക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ചാണ് മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചത്. ഇവര്‍ക്കെതിരെ മതപരമായ വിശ്വാസ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപക അധിക്ഷേപമാണ് ഉയര്‍ന്നത്. തട്ടമിട്ട് ഫ്‌ളാഷ് മോബ് കളിച്ചത് മതവിശ്വാസത്തിന് എതിരാണെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം. പെണ്‍കുട്ടികള്‍ പരസ്യമായി ഫ്‌ളാഷ് മോബ് കളിച്ചത് ലോകാവസാനത്തിന്റെ ആരംഭമാണെന്നും വരെ വിമര്‍ശകര്‍ പറഞ്ഞു.

പെണ്‍കുട്ടികളെ അനുകൂലിച്ച ആര്‍.ജെ സൂരജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.

No comments

Powered by Blogger.