തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ​ തീ​പി​ടി​ത്തം ; നിരവധി രോഗികളെ മാറ്റി


ത​ളി​പ്പ​റ​മ്പ്: ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം നിരവധി രോഗികളെ മാറ്റി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തമുണ്ടായത്. അ​റു​പ​തോ​ളം രോ​ഗി​ക​ളെയാണ് ലൂർദ്ദ് ആശുപത്രിയിലും, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയത്. സംഭവം നടക്കുമ്പോൾ ഏകദേശം ഇരുന്നൂറ് രോഗികളും ആശുപത്രിയിലുണ്ടായിരുന്നു. ഫർമസിയിൽനിന്നും പുക പടർന്നത് കാരണം ശ്വാസ തടസം സംഭവിച്ചതാണ് രോഗികളെയും മറ്റും പെട്ടന്ന് മറ്റു ആശുപത്രിയിലേക്ക് മാറ്റിയത്.


തളിപ്പറമ്പ് സഹകരണ ഹോസ്പിറ്റലിൽ വൻ അഗ്നിബാധ, നൈട്രജൻ പ്രാന്റ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്, മെഡിക്കൽ ഷോപ്പിനാണ് തീപിടിച്ചത്, ഉടൻ അഗ്നിശമനസേനകൾ എത്തി തീയണച്ചതിനാൽ വൻ ദുരന്തത്തിൽ നിന്നും രക്ഷ നേടാൻ സാധിച്ചു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു അഞ്ചോളം അഗ്നിശമന വാഹനങ്ങൾ വന്നാണ് രക്ഷാപ്രവത്തനം നടത്തിയത്.  ആശുപത്രിക്കുള്ളിൽ മുഴുവനും നൈട്രജൻ വ്യാപിച്ചു ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ രോഗികളേയും മാറ്റി ജനൽ ഗ്ലാസുകൾ തകർത്ത് വായുസഞ്ചാരമാക്കി. രോഗികളെ മൊത്തം ഒഴിപ്പിക്കാൻ സാധിച്ചത് കൊണ്ട് ആളപായം ഇല്ല.
കണ്ണൂർ എസ്. പിയും, ജില്ലാ കളക്ടർ മീർ മുഹമ്മദും സംഭവസ്ഥ ലത്തെത്തീട്ടുണ്ട്
നാട്ടുകാരുടെയും പാർട്ടിപ്രവർത്തകരുടെയും സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽനിന്നു മെത്തിയ മൂന്നു യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. ജില്ലയിലെ അൻപതിലധികം ആംബുലൻസുകൾ വിവരമറിഞ്ഞ് എത്തിയിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.